Kerala
അൻവറിനെ പിണക്കില്ല; അടുത്ത ഘട്ട ചർച്ച നടത്തുമെന്ന് അടൂർ പ്രകാശ്

പിവി അൻവറുമായി അടുത്ത ഘട്ട ചർച്ച നടത്തുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിനെ പിണക്കി മറ്റൊരു ഭാഗത്തേക്ക് വിടില്ല. അൻവർ യുഡിഎഫിന് എതിരായ നിലപാട് എടുക്കില്ലെന്ന പൂർണമായ വിശ്വാസമുണ്ട്.
അൻവറുമായി അടുത്ത വട്ടം ചർച്ചകൾ നട്തതി പരിഹരിച്ച് മുന്നോട്ടു പോകും. കെസി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ നേതാക്കൾക്ക് എതിർപ്പില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുമെന്ന് തന്നെയാണ് പ്രതീക്ഷ
അതേസമയം യുഡിഎഫിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഇന്ന് അൻവർ രംഗത്തുവന്നിരുന്നു. യുഡിഎഫ് തന്നെ നിരന്തരം അവഗണിക്കുകയാണെന്നും കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണെന്നും അൻവർ തുറന്നടിച്ചിരുന്നു.
The post അൻവറിനെ പിണക്കില്ല; അടുത്ത ഘട്ട ചർച്ച നടത്തുമെന്ന് അടൂർ പ്രകാശ് appeared first on Metro Journal Online.