Kerala
ദുരന്തബാധിതരെ അവഗണിക്കുന്നു: കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസ്, ബിജെപി ഹർത്താൽ

കോഴിക്കോട് വിലങ്ങാട് കോൺഗ്രസും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ
വിലങ്ങാട് ദുരന്തബാധിതർക്ക് വേണ്ട സഹായം കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഹർത്താൽ. ദുരന്തബാധിതരുടെ പട്ടികയിൽ നിന്ന് ഒട്ടേറെ പേരെ പുറത്താക്കിയെന്നും ആരോപണമുണ്ട്
ഇന്നലെ പ്രതിഷേധക്കാർ വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിലാണ് കലാശിച്ചത്.
The post ദുരന്തബാധിതരെ അവഗണിക്കുന്നു: കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസ്, ബിജെപി ഹർത്താൽ appeared first on Metro Journal Online.