സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി

ഡോ. സിസ തോമസിന്റെ പെൻഷൻ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങൾ നൽകാൻ ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ചക്കുള്ളിൽ ആനുകൂല്യങ്ങൾ നൽകണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്. സിസ തോമസ് വിരമിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടിയെ ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു
സർക്കാർ നടപടി വിചിത്രമായി തോന്നുന്നുവെന്നാണ് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ പറഞ്ഞത്. സിസ തോമസ് വിരമിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു
സിസ തോമസിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികളടക്കമാണ് സർക്കാർ വിശദീകരിച്ചത്. എന്നാൽ ഇത്തരമൊരു വാദം തങ്ങൾ ആദ്യമായി കേൾക്കുകയാണെന്നും ഇതൊക്കെ സർവീസിലുള്ളപ്പോൾ തീർക്കേണ്ടതല്ലെയെന്നും കോടതി ചോദിച്ചിരുന്നു.
The post സിസ തോമസിന് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ രണ്ടാഴ്ചക്കുള്ളിൽ നൽകണമെന്ന് ഹൈക്കോടതി appeared first on Metro Journal Online.