Kerala
ഇപ്പോഴുള്ള നിലപാട് തിരുത്തിയാൽ അൻവറിന് നിരാശപ്പെടേണ്ടി വരില്ലെന്ന് അടൂർ പ്രകാശ്

പിവി അൻവർ ഇപ്പോഴുള്ള നിലപാട് മാറ്റിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മാപ്പ് പറയണം എന്നൊന്നും പറയുന്നില്ല. ചർച്ച നടക്കുകയാണ്. പുക വെളുത്തതാണോ കറുത്തതാണോ എന്ന് വൈകാതെ അറിയും
അൻവർ വിഷയം പരിഹരിക്കാൻ ഇനിയും സമയമുണ്ട്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പോകുക എന്ന തത്വമാണ് യുഡിഎഫിനുള്ളത്. അൻവർ ആണെങ്കിലും മറ്റൊരാൾ ആണെങ്കിലും അങ്ങനെ തന്നെയാണ്. കാണിക്കേണ്ട മര്യാദകൾ കാണിച്ച് കഴിഞ്ഞാൽ സഹകരിച്ച് പോകും
ഇന്നത്തെ ഒരു ദിവസം കൂടി കാത്തിരിക്കുകയാണെന്ന് അൻവർ പറഞ്ഞതിൽ സന്തോഷമുണ്ട്. യുഡിഎഫും അൻവറും ഉയർത്തുന്ന മുദ്രവാക്യം ഒന്നാണ്. അൻവറും യുഡിഎഫും ഒന്നിച്ച് പോകണമെന്നാണ് തന്റെ ആവശ്യമെന്നും അടൂർ പ്രകാശ് പറഞ്ഞു
The post ഇപ്പോഴുള്ള നിലപാട് തിരുത്തിയാൽ അൻവറിന് നിരാശപ്പെടേണ്ടി വരില്ലെന്ന് അടൂർ പ്രകാശ് appeared first on Metro Journal Online.