Kerala
ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർ നീന്തി രക്ഷപ്പെട്ടു

ആലപ്പുഴ ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. പള്ളിപ്പാട് സ്വദേശി സ്റ്റീവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ നീന്തി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് ഇവർ മത്സ്യബന്ധനത്തിനായി വള്ളമെടുത്ത് കടലിലേക്ക് പോയത്.
കോട്ടയത്ത് ഇന്നലെ വള്ളം മറിഞ്ഞ് രണ്ട് പേർ മരിച്ചിരുന്നു. കൊല്ലാടിന് സമീപം പാറയ്ക്കൽക്കടവിലാണ് അപകടം നടന്നത്. ജോബി, അരുൺ സാം എന്നിവരാണ് മരിച്ചത്.
The post ഹരിപ്പാട് മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർ നീന്തി രക്ഷപ്പെട്ടു appeared first on Metro Journal Online.