സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ

പിവി അൻവർ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ചതാണെന്നും സ്വന്തം നിലയിൽ വിളിച്ചുവരുത്തിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. അതൊരു ദേശദ്രോഹമായി കാണണം.
ഒരാൾ മരിച്ച് അവിടെ തെരഞ്ഞെടുപ്പ് വരുന്നത് ആരുടെയും പ്രശ്നമല്ല. പക്ഷേ വ്യക്തിപരമായ താത്പര്യങ്ങൾക്ക് വേണ്ടി രാജിവെച്ച് അവിടെ തെരഞ്ഞെടുപ്പ് വരുമ്പോൾ നമുക്കും സർക്കാർ ഖജനാവിനും ഉണ്ടാകുന്ന വികസന മുരടിപ്പിനുമൊക്കെ ഇടയാക്കിയത് അൻവറാണ്. അത് ജനങ്ങൾ തിരിച്ചറിയും
സ്വരാജിനെ കൊണ്ടുവരൂ, നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷ നേതാക്കളടക്കം ആവശ്യപ്പെട്ടു. അങ്ങനെ സ്വരാജിനെ കൊണ്ടുവന്നു, സ്വരാജ് ജയിക്കും എന്നും ഗണേഷ് പറഞ്ഞു. അൻവറിന് യുഡിഎഫിനെ ശരിക്കും അറിയില്ല. ഞാൻ പണ്ട് അവിടെയായിരുന്നല്ലോ, എനിക്ക് അറിയാം അവിടെ എന്താണെന്ന് എന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
The post സ്വരാജിനെ കൊണ്ടുവരൂ നിലമ്പൂരിനെ രക്ഷിക്കൂ എന്ന് പ്രതിപക്ഷം പറഞ്ഞു; സ്വരാജിനെ കൊണ്ടുവന്നു: ഗണേഷ് കുമാർ appeared first on Metro Journal Online.