സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി

സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും. ഓപറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയമായിരിക്കും. സ്ത്രീ ശക്തിയുടെ പ്രതീകമാണ് ഓപറേഷൻ സിന്ദൂർ.
ബി എസ് എഫിന്റെ അതിർത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകൾ നേതൃത്വം നൽകി. സേനകളിൽ സ്ത്രീകളുടെ സാന്നിധ്യമുയർത്തും. ഭൂമി ചുറ്റി വന്ന വനിതാ നാവിക ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും മോദി പറഞ്ഞു.
അതേസമയം ആണവായുധ ഭീഷണിക്ക് മുന്നിൽ ഇന്ത്യ തല കുനിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആവർത്തിച്ചു. ഇന്ത്യ എടുക്കുന്ന തീരുമാനങ്ങൾ രാജ്യതാത്പര്യം മുൻനിർത്തി ായിരിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.
The post സിന്ദൂരം ഇന്ന് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം; ഭീകരരെ സഹായിക്കുന്നവരെയും വകവരുത്തും: പ്രധാനമന്ത്രി appeared first on Metro Journal Online.