മത്സരിക്കാനായി ആളുകൾ പൈസയുമായി വരുന്നു; രണ്ട് ദിവസം കൂടിയുണ്ടല്ലോയെന്ന് അൻവർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്ന് പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. താനും ചർച്ചക്കില്ലെന്ന് നേരത്തെ പറഞ്ഞു. യുഡിഎഫിലേക്കുള്ള വാതിൽ സ്ഥിരമായി അടച്ചു എന്നല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ പറഞ്ഞത് എന്തെന്ന് അറിയാമെന്ന് അൻവർ പറഞ്ഞു.
വി ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ നേരത്തെ പറഞ്ഞിരുന്നു. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അൻവർ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തി. താൻ നിലമ്പൂരിൽ മത്സരിക്കാനില്ലെന്നും അൻവർ പറഞ്ഞിരുന്നു.
ഷൗക്കത്തിനേ പറ്റില്ല എന്ന് പറയാൻ കാരണങ്ങൾ ഉണ്ടെന്ന് അൻവർ പറഞ്ഞു. ആരെ നിർത്തിയാലും താൻ അംഗീകരിക്കും. താൻ യുഡിഎഫിന്റെ ഭാഗം ആയിരുന്നെങ്കിൽ. പക്ഷേ താൻ കൂടെ നിന്നിട്ടും യുഡിഎഫ് തോറ്റാൽ എന്തുണ്ടാകും. താൻ ഉയർത്തിയ രാഷ്ട്രീയം ഇല്ലാതെ ആകില്ലേ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കില്ലേ എന്ന് അൻവർ ചോദിച്ചു.
The post മത്സരിക്കാനായി ആളുകൾ പൈസയുമായി വരുന്നു; രണ്ട് ദിവസം കൂടിയുണ്ടല്ലോയെന്ന് അൻവർ appeared first on Metro Journal Online.