Kerala
വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡായി തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) പി എച്ച് എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാര്‍ഡ്) തരം മാറ്റുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ജൂണ്‍ രണ്ട് മുതല്‍ 15 വരെ സമയം അനുവദിച്ചു.
അര്‍ഹരായ കാര്‍ഡുടമകള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം.
The post വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം appeared first on Metro Journal Online.