Kerala

നിലമ്പൂരിൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തും; മുഖ്യമന്ത്രിക്ക് ഇന്ന് മറുപടി നൽകുമെന്നും അൻവർ

നിലമ്പൂരിലേത് ശക്തമായ മത്സരമാണെന്നും ജനങ്ങൾ തനിക്കൊപ്പം നിൽക്കുമെന്നും തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പിവി അൻവർ. ഇരുമുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം പ്രവചിക്കാനില്ലെന്നും അൻവർ പ്രതികരിച്ചു. തന്റെ മത്സരം ആരെയാണ് ബാധിക്കുക എന്ന് പറയാനാകില്ല

മത്സരം ജനങ്ങൾക്ക് ഗുണം ചെയ്യും. പിണറായി വിജയനും വിഡി സതീശനും ഒരു ഭാഗത്തും ജനങ്ങൾ ഒരു ഭാഗത്തും നിൽക്കുന്ന തെരഞ്ഞെടുപ്പാണിത്. ഇരുമുന്നണിയിലെയും വോട്ടർമാർ തനിക്കൊപ്പം നിൽക്കും. മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് ഇന്ന് കൃത്യമായ മറുപടി നൽകുമെന്നും അൻവർ പറഞ്ഞു

അതേസമയം അൻവർ വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് യോഗത്തിൽ വിഡി സതീശനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സതീശനാണ് പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയതെന്നാണ് യോഗത്തിൽ വിമർശനം വന്നത്. ലീഗിന് ഒരു കാലത്തുമില്ലാത്ത അവഗണനയാണ് കോൺഗ്രസിൽ നിന്നുണ്ടാകുന്നതെന്നും പ്രധാന നേതാക്കൾ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button