Kerala

മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം; കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സർക്കുലറിൽ പറയുന്നു. കൊവിഡ്, ഇൻഫ്‌ളുവൻസ രോഗമുള്ളവർക്ക് അപായ ലക്ഷണങ്ങൾ ഉണ്ടോയെന്ന് ശ്രദ്ധിക്കണം

രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എല്ലാവർക്കും കൊവിഡ് പരിശോധന നടത്തണം തുടങ്ങിയവയാണ് നിർദേശം. ആശുപത്രിയിൽ എല്ലാവരും മാസ്‌ക് ധരിക്കാനും നിർദേശം നൽകിയിട്ടുണ്ട്

രോഗമുള്ളവരെ പരിചരിക്കുമ്പോൾ 2023ൽ ഇറക്കിയ എബിസി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി. ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പുതിയ വ്യാപനത്തിൽ മരണസംഖ്യ 3 ആയി ഉയർന്നു.

The post മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കണം; കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button