തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്ക് പരുക്ക്

തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. നഗരൂർ വെള്ളല്ലൂർ ഗവ. എൽ പി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഒമ്പതരയോടെയാണ് അപകടം. കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട വയലിലേക്ക് മറിയുകയായിരുന്നു
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. രണ്ട് കുട്ടികൾക്ക് സാരമായി പരുക്കേറ്റു. ഒരു കുട്ടിയുടെ കൈ ബസിനടിയിൽ കുടുങ്ങി. മറ്റൊരു കുട്ടിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. മറ്റ് കുട്ടികളുടെ പരുക്ക് ഗുരുതരമല്ല
അപകടം നടന്നയുടനെ നാട്ടുകാർ ചേർന്നാണ് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെടുത്തത്. എല്ലാവരെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മഴ കാരണം റോഡിൽ ചെളി കെട്ടിക്കിടന്നതിനാൽ വാഹനം തെന്നി നീങ്ങിയതാണ് അപകടത്തിന് കാരണം.
The post തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥികൾക്ക് പരുക്ക് appeared first on Metro Journal Online.