സെക്സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട് പെൺകുട്ടി പോലീസ് സ്റ്റേഷൻ അഭയം തേടിയ സംഭവം; ഒരാൾ കൂടി പിടിയിൽ

കോഴിക്കോട് അസം സ്വദേശിനിയായ പെൺകുട്ടിയെ സെക്സ് റാക്കറ്റിന്റെ കെണിയിൽ കുടുക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. അസം സ്വദേശി റാക്കി ബുധീൻ അൻസാരിയെയാണ് കോഴിക്കോട് ടൗൺ പോലീസ് പിടികൂടിയത്.
കേസിൽ നേരത്തെ അസം സ്വദേശികളായ ഫർഹാൻ അലി, അക്ലീമ ഖാത്തൂൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ജോലി വാഗ്ദാനം ചെയ്താണ് കുട്ടിയെ അസമിൽ നിന്ന് കോഴിക്കോട് എത്തിച്ചത്.
തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഫർഹാൻ അലിയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ കേരളത്തിൽ എത്തിച്ചത്. തുടർന്ന് പെൺവാണിഭത്തിന് ഇരയാക്കുകയായിരുന്നു.
The post സെക്സ് റാക്കറ്റിൽ നിന്നും രക്ഷപ്പെട്ട് പെൺകുട്ടി പോലീസ് സ്റ്റേഷൻ അഭയം തേടിയ സംഭവം; ഒരാൾ കൂടി പിടിയിൽ appeared first on Metro Journal Online.