Kerala

പോക്‌സോ കേസ് പ്രതി മുകേഷ് എം നായർ പ്രവേശനോത്സവത്തിൽ; വിശദീകരണം തേടി മന്ത്രി

പോക്‌സോ കേസ് പ്രതിയായ വ്‌ളോഗർ മുകേഷ് എം നായരെ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി

ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിന് മുകേഷ് എം നായർ പങ്കെടുത്തത് വിവാദമായിരുന്നു. കോവളം റിസോർട്ടിൽ വെച്ച് റീൽസ് ചിത്രീകരണത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നും നിർബന്ധിച്ച് അർധ നഗ്നയാക്കി റീൽസ് ചിത്രീകരിച്ചെന്നും മാതാപിതാക്കൾ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു

ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിൽ മുകേഷ് നായർ പങ്കെടുത്തത്. എന്നാൽ സ്‌കൂളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിപാടിയിൽ മുകേഷിനെ കൊണ്ടുവന്നത് എന്നാണ് പ്രധാന അധ്യാപകന്റെ വിശദീകരണം.

The post പോക്‌സോ കേസ് പ്രതി മുകേഷ് എം നായർ പ്രവേശനോത്സവത്തിൽ; വിശദീകരണം തേടി മന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button