Kerala

കേരളത്തിന് എയിംസ് അനുവദിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണ ജോർജ് ഇന്ന് കൂടിക്കാഴ്ച നടത്തും

കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയെ ഇന്ന് കാണും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലാണ് കൂടിക്കാഴ്ച്ച. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുടങ്ങിക്കിടക്കുന്ന എൻഎച്ച്എം ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെടും.

എയിംസുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ കേന്ദ്രമന്ത്രിക്ക് മുൻപാകെ സമർപ്പിക്കും. എൻഎച്ച്എം ഫണ്ട് ലഭിക്കാത്തതുമൂലം ആരോഗ്യപ്രവർത്തകരുടെ അടക്കം വേതനം കുടിശികയാണ്. കേരളത്തിൽ എയിംസ് നിർമിക്കുന്നത് പരിഗണനയിലാണെന്ന് ജെ പി നഡ്ഡ രാജ്യസഭയിൽ പറഞ്ഞിരുന്നു.

2014ൽ 200 ഏക്കർ ഭൂമി നൽകിയാൽ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. 2023 ജൂണിൽ കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153 ഏക്കർ ഭൂമിയും 99 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുത്ത് കേന്ദ്രത്തിന് കൈമാറാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.

 

The post കേരളത്തിന് എയിംസ് അനുവദിക്കണം: കേന്ദ്ര ആരോഗ്യമന്ത്രിയുമായി വീണ ജോർജ് ഇന്ന് കൂടിക്കാഴ്ച നടത്തും appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button