2026ൽ ഭരണത്തിലെത്തിയാൽ ആഭ്യന്തരമോ വനം വകുപ്പോ വേണം; യുഡിഎഫിന് മുന്നിൽ അൻവറിന്റെ പുതിയ ഉപാധികൾ

യുഡിഎഫ് നേതൃത്വത്തിന് മുന്നിൽ പുതിയ ഉപാധികൾ വെച്ച് പിവി അൻവർ. 2026ൽ യുഡിഎഫ് ഭരണത്തിലെത്തിയാൽ ആഭ്യന്തര വകുപ്പോ വനം വകുപ്പോ തനിക്ക് വേണം. അല്ലെങ്കിൽ വിഡി സതീശനെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുഡിഎഫ് മുന്നണി പോരാളിയായി താൻ ഉണ്ടാകുമെന്നും അൻവർ പറഞ്ഞു
ഇന്ന് രാവിലെ ഒമ്പത് മണി വരെയും യുഡിഎഫിന്റെ വേണ്ടപ്പെട്ട നേതാക്കൾ ബന്ധപ്പെട്ടിരുന്നു. ഒറ്റക്കാര്യമാണ് താൻ പറഞ്ഞത്. 2026ൽ ഭരണം കിട്ടിയാൽ ആഭ്യന്തരമോ വനംവകുപ്പോ തനിക്ക് വേണം. ഇക്കാര്യം എഗ്രിമെന്റാക്കി പൊതുമധ്യത്തിൽ പറയണം. എന്നാൽ വിഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തിരുത്തി ഞാൻ അങ്ങോട്ട് വരില്ല
ഒരു പിണറായിയെ ഇറക്കി മറ്റൊരു മുക്കാൽ പിണറായിയെ കയറ്റാൻ ഞാനില്ല. സതീശനെ മാറ്റി മറ്റൊരാളെ ആ സ്താനത്ത് കൊണ്ടുവരണം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മത്സര രംഗത്ത് നിന്ന് മാറില്ല. സതീശനാണ് തന്നെ മത്സര രംഗത്തിറക്കിയതെന്നും അൻവർ പറഞ്ഞു
The post 2026ൽ ഭരണത്തിലെത്തിയാൽ ആഭ്യന്തരമോ വനം വകുപ്പോ വേണം; യുഡിഎഫിന് മുന്നിൽ അൻവറിന്റെ പുതിയ ഉപാധികൾ appeared first on Metro Journal Online.