Kerala

ഓടയിൽ വീണ കാർ അച്ഛൻ തള്ളി മാറ്റുന്നതിനിടെ മകളുടെ ദേഹത്ത് വീണു; ഒന്നര വയസുകാരി മരിച്ചു

കാസർകോട് കാറഡുക്ക ബെള്ളിഗെയിൽ കാർ ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരി മരിച്ചു. ഓവുചാലിലേക്ക് വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അച്ഛൻ തള്ളി മാറ്റിയ കാറാണ് കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞത്. ഹരിദാസ്-ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്

ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. പ്രധാന റോഡിൽ നിന്ന് 100 മീറ്റർ താഴെയാണ് ഇവരുടെ വീട്. വീടിന് 50 മീറ്റർ മുന്നിൽ വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു.

കാർ നീക്കാനായി ഹരിദാസ് ഭാര്യയെയും മകളെയും പുറത്തിറക്കി. കാർ തള്ളി മാറ്റവെ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങിയ സൈഡിലുള്ള ഭിത്തിയിൽ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button