കാർ ഓടയിലേക്ക് വീണ് യുവതി മരിച്ച സംഭവം; വാഹനത്തിൽ കഞ്ചാവ്, കാറോടിച്ചത് മദ്യലഹരിയിൽ, അറസ്റ്റ്

പാലാ തൊടുപുഴ റോഡിൽ രാമപുരം കുറിഞ്ഞിക്ക് സമീപം കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർ അറസ്റ്റിൽ. കാറുടമ അയ്മനം മാലിപ്പറമ്പിൽ ജോജോ ജോസഫ്(32), വെള്ളൂർ കൊച്ചുകരീത്തറ കെആർ രഞ്ജിത്ത്(36) എന്നിവരാണ് അറസ്റ്റിലായത്. കാറിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണ് ജോജോയെ പിടികൂടിയത്
കാർ ഓടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചിരുന്നതായും പരിശോധനയിൽ തെളിഞ്ഞു. അപകടത്തിൽ ആർപ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തിൽ ജോസ്ന(37)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആർപ്പൂക്കര കുന്നുകാലയിൽ നീതു സനീഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
തൊടുപുഴയിൽ പോയി നാല് പേരും തിരികെ വരുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും ഇതേ തുടർന്ന് കാർ ഓടയിലേക്ക് ഇടിച്ചിറക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.
The post കാർ ഓടയിലേക്ക് വീണ് യുവതി മരിച്ച സംഭവം; വാഹനത്തിൽ കഞ്ചാവ്, കാറോടിച്ചത് മദ്യലഹരിയിൽ, അറസ്റ്റ് appeared first on Metro Journal Online.