തല്ലിക്കൊന്ന് കാട്ടിൽ കളയും; സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യ വർഷവും

നിർമാതാവ് സാന്ദ്ര തോമസിനെതിരെ വധഭീഷണിയും അസഭ്യവർഷവും. പ്രൊഡക്ഷൻ കൺട്രോളർമാരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ തല്ലിക്കൊന്ന് കാട്ടിലെറിയും എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഭീഷണി മുഴക്കുന്നുണ്ട്
റെന്നി ജോസഫ്, മുകേഷ് തൃപ്പുണിത്തുറ എന്നീ പ്രൊഡക്ഷൻ കൺട്രോളർമാരാണ് ഭീഷണി മുഴക്കിയത്. ‘ഞാൻ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ… നീ കൂടുതൽ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങൾ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോൾ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽ കളയുമെന്ന് ഞാൻ പറഞ്ഞു. പ്രൊഡക്ഷൻ കൺട്രോളർമാർ സിനിമയിൽ വേണ്ടെന്ന് പറയാൻ നീ ആരാടിയെന്ന് ചോദിച്ചപ്പോൾ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പൻ തോമസിനെ എടുക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു…’ എന്നിങ്ങനെയാണ് ഓഡിയോ സന്ദേശം പോകുന്നത്
പ്രൊഡക്ഷൻ കൺട്രോളർമാരെ കുറിച്ച് അനാവശ്യം പറഞ്ഞാൽ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവൾ. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ചുപൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ എന്നും റെന്നി ജോസഫ് ശബ്ദസന്ദേശത്തിൽ പറയുന്നു. സമാനമായ സന്ദേശമാണ് മുകേഷ് തൃപ്പുണിത്തുറയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്.
The post തല്ലിക്കൊന്ന് കാട്ടിൽ കളയും; സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യ വർഷവും appeared first on Metro Journal Online.