Kerala

ഷിബൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിലിനെതിരെ റെഡ് കോർണർ നോട്ടീസ്

നാദാപുരം തൂണേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഷിബിനെ(19) വെട്ടിക്കൊന്ന കേസിൽ പ്രതി മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിലിനെതിരെ ആഭ്യന്തര വകുപ്പ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കി. വിദേശത്ത് ഒളിവിൽ കഴിയുകയാണ് മുസ്ലീം ലീഗ് പ്രവർത്തകനായ തെയ്യമ്പാടി ഇസ്മായിൽ.

ലീഗ് പ്രവർത്തകനെതിരെ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ പ്രതി തെയ്യമ്പാടി ഇസ്മായിലിനെതിരെ നടപടി വൈകുന്നതായി ഷിബിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

കേസിൽ വിചാരണ കോടതി വെറുതെ വിട്ട ഏഴ് പ്രതികളെയും ഹൈക്കോടതി ശിക്ഷിച്ചിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യമ്പാടി ഇസ്മായിൽ ഒഴികെയുള്ള ആറ് പ്രതികളും ജയിലിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button