തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം നേമത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിവിള സ്വദേശി ശ്യാമിന്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിയെ അമ്മ വഴക്കു പറഞ്ഞിരുന്നു. ഇതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നേമം ഗവ. യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. പിതൃസഹോദരിക്കൊപ്പം അഹല്യയെ ആക്കി ഇന്ന് രാവിലെ ലേഖയുമായി ശ്യാം ആശുപത്രിയിലേക്ക് പോയിരുന്നു. പിതൃസഹോദരി കുട്ടിക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ വിളിച്ചപ്പോൾ മുറി അടച്ച നിലയിലായിരുന്നു.
വിളി കേൾക്കാത്തതിനെ തുടർന്ന് ജനൽ തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു.
The post തിരുവനന്തപുരത്ത് ഒമ്പത് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.



