Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേർ പിടിയിൽ

കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 9 പേരില്‍ രണ്ട് പേര്‍ ഇടപാടുകാരാണെന്ന് പൊലീസ് പറയുന്നു. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.

കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ റെയ്ഡിനെത്തിയത്. ഏറെ നാളായി ഇവിടെ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് ആരുടെയും ശ്രദ്ധ എത്തിച്ചേരുന്ന സ്ഥലമല്ല ഇതെന്നും പൊലീസ് വ്യക്തമാക്കുന്നു.

സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അപ്പാര്‍ട്ട്മെന്‍റ് ഉടമയുടെ പ്രതികരണം. 5 അപ്പാര്‍ട്ട്മെന്‍റ് ആണ് വാടകയ്ക്ക് നൽകിയത്. വാടകയ്ക്ക് കൊടുത്തത് ബെഹറിന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റായ ഒരാള്‍ക്കാണ്. വാടക നല്‍കുന്നത് ഓണ്‍ലൈനായിട്ട് ആയതിനാൽ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button