Kerala
ചാരായവും വാഷുമായി കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

കോഴിക്കോട് ചാരായവും വാഷുമായി യൂത്ത് കോൺഗ്രസ് നേതാവ് എക്‌സൈസിന്റെ പിടിയിൽ. യൂത്ത് കോൺഗ്രസ് പയ്യോളി മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് ലാലാണ് പിടിയിലായത്
ഇയാൾക്കൊപ്പം അഭിലാഷ്, മറ്റൊരാൾ എന്നിവരെയും എക്‌സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്
മൂന്നര ലിറ്റർ വാറ്റ് ചാരായം, 50 ലിറ്റർ വാഷ്, വാറ്റുപകരണങ്ങൾ എന്നിവയാണ് പിടികൂടിയത്. മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post ചാരായവും വാഷുമായി കോഴിക്കോട് യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ appeared first on Metro Journal Online.



