Kerala
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

തമിഴ്നാട് നീലഗിരി പന്തല്ലൂരിനടുത്ത് കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ജോയി ആന്റണി(60)യാണ് മരിച്ചത്. വീടിന് അടുത്ത് 100 മീറ്റർ അകലെ ചന്തക്കുന്ന് എന്ന സ്ഥലത്ത് കാപ്പിത്തോട്ടത്തിൽ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഇന്നലെ വൈകിട്ട് കാട്ടാന റോഡിലേക്ക് ഇറങ്ങിയിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ ഓടിക്കുന്ന നടപടികൾ തുടരുകയായിരുന്നു.
എന്നാൽ കാട്ടാന ഇറങ്ങിയ വിവരം ജോയി അറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് കടയിലേക്ക് പോയതും തിരികെ വരുമ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടതും. ജോയി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
The post തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു appeared first on Metro Journal Online.