Kerala
110 ഗ്രാം എംഡിഎംഎയുമായി യുവാവ് പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിൽ

തിരുവനന്തപുരം പേട്ടയിൽ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൊല്ലം സ്വദേശി സിൽവസ്റ്റർ ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിൽ നിന്ന് കടന്നുകളയാൻ നോക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു. കമ്പ്യൂട്ടർ യുപിഎസിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ച് വെച്ചിരുന്നത്
ഗോൾഡൻ ഷാംപെയിനും പ്രതിയിൽ നിന്ന് പിടികൂടി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റാണ് സിൽവസ്റ്റർ
The post 110 ഗ്രാം എംഡിഎംഎയുമായി യുവാവ് പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിൽ appeared first on Metro Journal Online.