42 റൺസുമായി കെഎൽ രാഹുൽ മടങ്ങി; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഇന്ത്യ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിലാണ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 42 റൺസെടുത്ത കെഎൽ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്
ഇന്ത്യക്കായി കെഎൽ രാഹുലും യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും 24 ഓവറിൽ 91 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് പിരിഞ്ഞത്. 78 പന്തിൽ 8 ഫോറുകൾ സഹിതമാണ് രാഹുൽ 42 റൺസ് എടുത്തത്. 73 പന്തിൽ 41 റൺസുമായി ജയ്സ്വാൾ ക്രീസിലുണ്ട്
സായ് സുദർശനാണ് ഇന്ത്യക്കായി മൂന്നാം നമ്പറിൽ ഇറങ്ങിയത്. മലയാളി താരം കരുൺ നായരും പ്ലേയിംഗ് ഇലവനിലുണ്ട്. ബൗളിംഗ് ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജയും ഷാർദൂൽ താക്കൂറും ടീമിലിടം നേടി. ബുമ്ര, സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പേസർമാർ
The post 42 റൺസുമായി കെഎൽ രാഹുൽ മടങ്ങി; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം appeared first on Metro Journal Online.