Kerala

ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു

മഞ്ചേരി: എജ്യു കണക്ട് പ്രസിദ്ധീകരിക്കുന്ന ബട്ടർഫ്ലൈ പാഠപുസ്തകം ഉപയോഗിക്കുന്ന പ്രീ-പ്രൈമറി അധ്യാപകർക്കായുള്ള പരിശീലന ക്യാമ്പ് മഞ്ചേരിയിൽ വെച്ച് നടന്നു. മഞ്ചേരി വി.പി. മാളിൽ രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണി വരെ നീണ്ടുനിന്നു.

 

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഷക്കീർ, റഷീദ് ജലാൽ, ഡോക്ടർ ഷഹല, ഷമീല, ഇർഫാന, മുനീറ, മർജാന, ഷബന എന്നിവർ ക്യാമ്പിൽ സംസാരിച്ചു.

കഴിഞ്ഞ അധ്യയന വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകരായ സീനത്ത് നാലകത്ത് (AES സ്കൂൾ, അല്ലൂർ), ജിഷാനത്ത് (ജെംസ് സ്കൂൾ, കൂരിയാട്), റിഷാന മിസ്റി (ഇർഷാദ് സ്കൂൾ, പന്താവൂർ) എന്നിവർക്ക് എജ്യു കണക്ട് അക്കാദമിക് ഡയറക്ടർ ഡോക്ടർ സാഹില എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു.

The post ബട്ടർഫ്ലൈ അധ്യാപക പരിശീലന ക്യാമ്പും എക്സലൻസി അവാർഡ് വിതരണവും നടന്നു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button