ദിവസങ്ങൾ നീണ്ട സംഘർഷത്തിന് വിരാമം; വെടിനിർത്തൽ പ്രഖ്യാപിച്ച് ഇറാനും ഇസ്രായേലും

ദിവസങ്ങൾ നീണ്ട സംഘർഷത്തിനൊടുവിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും. വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേൽ ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റി വ്യക്തമാക്കി. പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ റേഡിയോ റിപ്പോർട്ട് ചെയ്തു
വെടിനിർത്തൽ ആരംഭിച്ചതായി ഇറാനിയൻ പ്രസ് ടിവിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖത്തറിലെ യുഎസ് വ്യോമത്താവളങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് പറഞ്ഞിരുന്നു
ഇറാനാണ് ആദ്യം വെടിനിർത്തലിന് തയ്യാറാകുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിർത്തൽ അംഗീകരിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുഎസ് ആക്രമണം ഇരു പക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു.
The post ദിവസങ്ങൾ നീണ്ട സംഘർഷത്തിന് വിരാമം; വെടിനിർത്തൽ പ്രഖ്യാപിച്ച് ഇറാനും ഇസ്രായേലും appeared first on Metro Journal Online.