WORLD

ഇറാന് ഇനി ആണവായുധം നിർമിക്കാനാകില്ല, അതിന് വേണ്ടതെല്ലാം യുഎസ് നശിപ്പിച്ചു: ജെഡി വാൻസ്

ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം ഫലം കണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇറാൻ ആണവായുധ നിർമാണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. ഈ സമയത്തെ യുഎസ് ആക്രമണം അവരുടെ പദ്ധതി നശിപ്പിച്ചു. അവരുടെ ആണവ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തുവെന്നും വാൻസ് ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാൻസിന്റെ പ്രതികരണം. ഭാവിയിൽ ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ തടയും. ഇറാന്റെ ആണവപരിപാടി നശിപ്പിക്കാൻ ഇസ്രായേൽ ഞങ്ങളെ സഹായിച്ചു. ഇസ്രായേലിന് ഭീഷണിയായ ഇറാന്റെ മിസൈൽ ശേഷിയെയും അവർ നശിപ്പിച്ചു

ഇറാനെ സംബന്ധിച്ച് ഇനി സമാധാനത്തിന്റെ പാത യഥാർഥത്തിൽ പിന്തുടരാൻ കഴിയും. പ്രസിഡന്റ് ട്രംപ് ശരിക്കും റീസെറ്റ് ബട്ടൺ അമർത്തിയെന്ന് വിശ്വസിക്കുന്നു. മേഖലയിൽ ദീർഘകാല സമാധാനം ഉണ്ടാകട്ടെയെന്നും വാൻസ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button