WORLD

പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്

ഇറാനും ഇസ്രായേലും വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറക്കും. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാജ്യങ്ങളുടെ യോഗം ചേർന്നു

12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ ടെഹ്‌റാനിൽ വൻ ആഘോഷപ്രകടനം നടന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ ചിത്രങ്ങളുമായാണ് ജനം തെരുവിവിലിറങ്ങിയത്

ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനുമായി കൂടുതൽ ചർച്ചക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോർജ സമിതി.

വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനിൽ നിന്നുള്ള ഒഴിപ്പിക്കൽ താത്കാലികമായി നിർത്തിയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഹെൽപ് ഡെസ്‌കിന്റെ സേവനം താത്കാലികമായി മരവിപ്പിച്ചു.

The post പശ്ചിമേഷ്യ സാധാരണ നിലയിലേക്ക്: ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button