മഞ്ചേശ്വരം കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; അടിയേറ്റ് മരിച്ചെന്ന് കരുതിയാണ് അമ്മയെ കത്തിച്ചതെന്ന് പ്രതി

കാസർകോട് മഞ്ചേശ്വരത്ത് മകൻ അമ്മയെ കൊലപ്പെടുത്തി കത്തിച്ചത് സ്വത്ത് തർക്കത്തെ തുടർന്ന്. മഞ്ചേശ്വരം സ്വദേശി ഹിൽഡയാണ് മരിച്ചത്. വീടും സ്ഥലവും തന്റെ പേരിലേക്ക് എഴുതി തരാൻ മകൻ മെൽവിൻ ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാത്തതാണ് കൊലപാതകത്തിന് കാരണമായത്.
അടിയേറ്റ് ഹിൽഡ മരിച്ചെന്ന് കരുതിയാണ് കത്തിച്ചതെന്നാണ് മെൽവിന്റെ മൊഴി. മദ്യപിച്ച ശേഷം എന്നും അമ്മയുമായി തർക്കമുണ്ടാകുമായിരുന്നുവെന്ന് പ്രതി മൊഴി നൽകി. വീടും സ്ഥലവും ബാങ്കിൽ പണയം വെക്കാനായിരുന്നു മെൽവിന്റെ നീക്കം.
അമ്മയെ പിന്തുണച്ചതാണ് അയൽവാസി ലോലിതയെയും ആക്രമിക്കാൻ കാരണം. സംഭവശേഷം ഒളിവിൽ പോയ മെൽവിനെ ഉഡുപ്പിയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഹിൽഡയുടെ മൃതദേഹത്തിൽ മർദനമേറ്റ പാടുകളും വീട്ടിനുള്ളിലും പരിസരത്തും രക്തക്കറയും കണ്ടെത്തിയിരുന്നു.
The post മഞ്ചേശ്വരം കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം; അടിയേറ്റ് മരിച്ചെന്ന് കരുതിയാണ് അമ്മയെ കത്തിച്ചതെന്ന് പ്രതി appeared first on Metro Journal Online.