Kerala

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; ജാമ്യത്തിലിറങ്ങി മുങ്ങിയ ബിനീത 19 വർഷത്തിന് ശേഷം പിടിയിൽ

ഇടുക്കി കട്ടപ്പനയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. തങ്കമണി പാലോളിൽ ബിനീതയാണ് എറണാകുളത്ത് അറസ്റ്റിലായത്.

2006ൽ ഫെഡറൽ ബാങ്ക് ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണം വെച്ച് 25,000 രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്. 2006ൽ പിടിയിലായ യുവതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

കട്ടപ്പന കോടതി ബിനീതയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 19 വർഷമായി പോലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. നെടുമ്പാശ്ശേരിക്ക് സമീപം കാരകുന്നത്ത് വെച്ചാണ് ഇവർ പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button