പാലക്കാട് നിപ ബാധിച്ച യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി; കേന്ദ്രസംഘം പരിശോധനക്കെത്തും

പാലക്കാട് നിപ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിനിയായ യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി ബാധിച്ചു. കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതി ചികിത്സയിൽ തുടരുകയാണ്. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനക്ക് എത്തും
നിലവിൽ 173 പേരാണ് നിപ സമ്പർക്ക പട്ടികയിലുള്ളത്. ഇവർ ക്വാറന്റൈനിൽ കഴിയുകയാണ്. തച്ചനാട്ടുകാര ഗ്രാമപഞ്ചായത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു
The post പാലക്കാട് നിപ ബാധിച്ച യുവതിയുടെ ബന്ധുവായ മറ്റൊരു കുട്ടിക്കും പനി; കേന്ദ്രസംഘം പരിശോധനക്കെത്തും appeared first on Metro Journal Online.