Kerala

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ മോചനം അനുവദിച്ചു. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചു. മാനുഷിക പരിഗണന, കുടുംബിനി എന്നീ പരിഗണനകളിലാണ് ഇളവ്. വിട്ടയക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെയും ഉൾപ്പെടുത്തിയിരുന്നു

ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഷെറിന് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതുമാണ് നേരത്തെയുള്ള ജയിൽ മോചനത്തിന് തിരിച്ചടിയായത്. സർക്കാർ ശുപാർശക്ക് ശേഷവും ജയിലിൽ പ്രശ്‌നം സൃഷ്ടിച്ചതും തിരച്ചിടയായി

ആദ്യഘട്ടത്തിൽ ഗവർണർ ഫയൽ തിരിച്ചയച്ചിരുന്നു. എന്നാൽ രാജ്ഭവൻ തേടിയ വിശദീകരണമുൾപ്പെടെ വീണ്ടും സർക്കാർ ഫയൽ ചെയ്തു. 2009ലാണ് ഭർതൃപിതാവായ ഭാസ്‌കര കാരണവരെ ഷെറിനും മറ്റ് മൂന്ന് പ്രതികളും കൂടി കൊലപ്പെടുത്തിയത്.

The post ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേക്ക്; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button