Kerala

ശ്വാസം മുട്ടുന്നുവെങ്കിൽ ശശി തരൂർ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം: കെ മുരളീധരൻ

ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നുവെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടു പോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുരളീധരൻ പറഞ്ഞു

കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും തരൂർ സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. തരൂരിന് മുന്നിൽ ഇനി രണ്ട് വഴികൾ മാത്രമാണുള്ളത്

ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അവ പാർട്ടിക്കുള്ളിൽ പറയണം. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടു പോകുകയാണെങ്കിൽ തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും മുരളീധരൻ പറഞ്ഞു.

The post ശ്വാസം മുട്ടുന്നുവെങ്കിൽ ശശി തരൂർ പാർട്ടി വിടണം, ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം: കെ മുരളീധരൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button