Kerala
വടകരയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിഷ് കൃഷ്ണയാണ് മരിച്ചത്
ചാനിയം കടവ് പുഴയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ആദിഷ് കൃഷ്ണയെ കാണാനില്ലായിരുന്നു.
പോലീസ് കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.