Sports
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു. എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. നിലവിൽ ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂർ എഫ്സിയുടെ പരിശീലകനാണ്.
നേരത്തെ ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ ഐസ്വാൾ എഫ്സി ഐലീഗ് കിരീടം നേടിയപ്പോൾ ടീമിന്റെ പരിശീലകനായിരുന്നു.
മൂന്ന് പേരുടെ അന്തിമ പട്ടികയിൽ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്. മനോസോ മാർക്വസ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ഇന്ത്യ പുതിയ കോച്ചിനെ തേടിയത്.
The post ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചു appeared first on Metro Journal Online.