Kerala
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; അഷ്റഫ് റിമാൻഡിൽ

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് സ്വദേശി അഷ്റഫിനെ റിമാൻഡ് ചെയ്തു. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അർധരാത്രി പെൺകുട്ടിയുടെ മുറിയിലെത്തിയ അഷ്റഫ് തന്നോടൊപ്പം വരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി
നിർമാണം നടക്കുന്ന മറ്റൊരു ഹോസ്റ്റൽ മുറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. ഇവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് അഷ്റഫിന്റെ ഹോസ്റ്റലിൽ താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു.
The post ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; അഷ്റഫ് റിമാൻഡിൽ appeared first on Metro Journal Online.