മകന്റെ എൻജിനീയറിംഗ് പ്രവേശനത്തിന് നൽകാൻ പണമില്ല; 47കാരൻ ആത്മഹത്യ ചെയ്തു

മകന്റെ എൻജിനീയറിംഗ് പ്രവേശനത്തിന് പണം നൽകാനാകാത്തതിന്റെ മനോവിഷമത്തിൽ 47കാരൻ ജീവനൊടുക്കി. റാന്നി അത്തിക്കയം വടക്കേചരുവിൽ വിടി ഷിജോയാണ്(47) തൂങ്ങിമരിച്ചത്. ഷിജോയുടെ മകന് ഈറോഡിലെ എൻജിനീയറിംഗ് കോളേജിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിന് വേണ്ട തുക ഒരുക്കാൻ സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യ
കർഷകസംഘം ജില്ലാ കമ്മിറ്റി അംഗമായ ത്യാഗരാജന്റെ മകനാണ് ഷിജോ. ഷിജോയുടെ ഭാര്യ ലേഖ 12 വർഷമായി നാറാണംമൂഴിയിലെ എയ്ഡഡ് സ്‌കൂൾ അധ്യാപികയായിരുന്നു. എന്നാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകാൻ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഡിഇഒ ഓഫീസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകിയില്ല
പിന്നാലെ വകുപ്പുമന്ത്രിയെ ഇവർ സമീപിച്ചു. മന്ത്രിയുടെ ഓഫീസിൽ നിന്ന് രേഖകൾ ശരിയാക്കി നൽകാൻ നിർദേശവും നൽകി. എങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല. സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ഡിഇഒ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇതോടെയാണ് കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടത്.