ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്ക് തിരിച്ചടി; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരായ ഹർജി തള്ളി

മുഡ ഭൂമിയിടപാട് ക്രമക്കേടിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെിതരെയാണ് സിദ്ധരാമയ്യ ഹൈക്കോടതിയെ സമീപിച്ചത്
ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാം. അത്തരമൊരു സാഹചര്യമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
താൻ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമിയിടപാടിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിന്റെ നടപടി ചട്ടവിരുദ്ധമെന്ന് കാണിച്ചായിരുന്നു സിദ്ധരാമയ്യയുടെ ഹർജി. സിദ്ധരാമയ്യയുടെ ഭാര്യ ബിഎം പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതി
The post ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്ക് തിരിച്ചടി; പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിക്കെതിരായ ഹർജി തള്ളി appeared first on Metro Journal Online.