സിൻഡിക്കേറ്റിനും മുകളിലാണോ വിസി? രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

സിൻഡിക്കേറ്റിന് മുകളിലാണ് വി സിയുടെ അധികാരം എന്നാണോ കരുതുന്നതെന്ന് ഹൈക്കോടതി. കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും ഹൈക്കോടതി ആരാഞ്ഞു. വൈസ് ചാൻസിലർ സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കേണ്ട ഒരു ഓഫീസർ മാത്രമാണെന്ന് സർവകലാശാല കോടതിയെ അറിയിച്ചു.
രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് സിൻഡിക്കറ്റിന്റെ അധികാരം ഉപയോഗിച്ചാണ്. സസ്പെൻഷൻ വിവരം സിൻഡിക്കേറ്റിനെ അറിയിച്ചാൽ വിസിയുടെ ഉത്തരവാദിത്തം പൂർത്തിയായി. മറ്റ് തീരുമാനങ്ങൾ എടുക്കേണ്ടത് സിൻഡിക്കേറ്റ് ആണെന്നും കോടതി പറഞ്ഞു. കേസിൽ ബുധനാഴ്ച വിധി പറയും
The post സിൻഡിക്കേറ്റിനും മുകളിലാണോ വിസി? രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് ഹൈക്കോടതി appeared first on Metro Journal Online.