അൺ എയ്ഡഡ് സ്കൂളുകളിൽ വിദ്യാഭ്യാസ കച്ചവടമെന്ന് മന്ത്രി; നിയന്ത്രണമേർപ്പെടുത്താൻ നീക്കം

സംസ്ഥാനത്തെ അൺ എയ്ഡഡ് സ്കൂളുകൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സിലബസ് ഏകീകരിക്കാൻ സർക്കാർ ഇടപെടുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപകരുടെ യോഗ്യത ഉറപ്പാക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുന്നത് നിയമലംഘനമെന്നും മന്ത്രി പറഞ്ഞു
വിദ്യാഭ്യാസ കച്ചവടമാണ് അൺ എയ്ഡഡ് സ്കൂളുകളിൽ നടക്കുന്നത്. ഒന്നാം ക്ലാസിലെ കുട്ടിക്ക് പ്രവേശന പരീക്ഷ നിയമ ലംഘനമാണ്. സ്വാകര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാന്യമായ ഫീസ് മാത്രമേ വാങ്ങാവൂ. അടുത്ത വർഷം മുതൽ അൺ എയ്ഡഡ് സ്കൂളുകളിലെ സിലബസുകൾ ഏകീകരിക്കാൻ ഇടപെടും
കുട്ടികൾ സ്കൂളിലേക്ക് മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് നിരോധിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഒമ്പത് വരെ സമ്പൂർണ വിജയത്തിൽ യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.
The post അൺ എയ്ഡഡ് സ്കൂളുകളിൽ വിദ്യാഭ്യാസ കച്ചവടമെന്ന് മന്ത്രി; നിയന്ത്രണമേർപ്പെടുത്താൻ നീക്കം appeared first on Metro Journal Online.