Kerala

ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് റമീസ് പിടിയിൽ

കോതമംഗലത്തെ ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കറുകടം ഞാഞ്ഞൂൾമൂല നഗറിൽ പരേതനായ എൽദോസിന്റെ മകൾ സോനയാണ്(21) മരിച്ചത്. സോനയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ആൺസുഹൃത്ത് റമീസിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്

ശനിയാഴ്ച ഉച്ചയ്ക്കാണ് സോനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സോനയും റമീസും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം ആലോചിച്ച് എത്തിയപ്പോൾ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി സോനയുടെ സഹോദരൻ പറഞ്ഞു

മതം മാറാൻ അവൾ തയ്യാറായിരുന്നു. അച്ഛൻ മരിച്ച് 40 ദിവസമേ ആയിട്ടുള്ളു. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് പറഞ്ഞു. റമീസിനെ അനാശാസ്യത്തിന്റെ പേരിൽ ലോഡ്ജിൽ നിന്ന് അടുത്തിടെ പിടിച്ചിരുന്നു. ഇതോടെ ഇനി മതം മാറാനില്ലെന്നും രജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നും സഹോദരി പറഞ്ഞു

ആലുവയിൽ പോയി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് റമീസ് സോനയെ കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതം മാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു മർദനം. ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരൻ പറയുന്നു.

 

The post ടിടിസി വിദ്യാർഥിനിയുടെ ആത്മഹത്യ; ആൺസുഹൃത്ത് റമീസ് പിടിയിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button