Kerala

തിരിച്ചുകയറി സ്വർണവില; സംസ്ഥാനത്ത് പവന് ഇന്ന് 400 രൂപയുടെ വർധനവ്

കഴിഞ്ഞ രണ്ടാഴ്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് തിരിച്ചുകയറുന്നു. പവന് ഇന്ന് 400 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില 73,840 രൂപയായി. ഗ്രാമിന് 40 രൂപ ഉയർന്ന് 9230 രൂപയിലെത്തി

രാജ്യാന്തര സ്വർണവിലയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 3338 ഡോളറിൽ നിന്ന് 3351 ഡോളറിലേക്ക് ഉയർന്നു. ഇതോടെയാണ് കേരളത്തിലും വില വർധിച്ചത്

18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ച് 7630 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് ഒരു രൂപ വർധിച്ച് 123 രൂപയായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button