ലയണൽ മെസി നവംബറിൽ കേരളത്തിലെത്തും; അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിലെത്തും. ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുക
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാകും മത്സരം.
2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി കളിച്ചിരുന്നു. അർജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നുവത്.
The post ലയണൽ മെസി നവംബറിൽ കേരളത്തിലെത്തും; അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും appeared first on Metro Journal Online.



