Kerala

ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ്

ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ്. എംഎൽഎ സ്ഥാനത്തിന്റെ മഹത്വം രാഹുൽ കാത്തുസൂക്ഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പിനെ എൽഡിഎഫ് ഭയക്കുന്നില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസ് തീരുമാനം ഒത്തുത്തീർപ്പാണെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളിനെ എന്തിനാണ് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു

ഉമ തോമസ് എംഎൽഎക്ക് നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. കൂട്ടത്തോടെ ആക്രമിക്കുന്നത് ആശങ്കാജനകമാണെന്നും സമൂഹ വിരുദ്ധ നിലപാടാണ് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിൽ നിന്ന് വരുന്നതെന്നും മന്ത്രി പറഞ്ഞു.

The post ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button