Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ലെങ്കിലും മഴയ്ക്ക് സാധ്യതയുണ്ട്

ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തമായേക്കാം. ബുധനാഴ്ചയും ഉത്രാട ദിനമായ വ്യാഴാഴ്ചയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത കാരണമാണ് വീണ്ടും മഴ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഉയർന്ന തിരമാല സാധ്യത കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button