Kerala

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ബല പ്രയോഗത്തിലൂടെ എല്‍പിഎസ്ടി സമരത്തെ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി സിപിഐഎം നേതാവ് എം വി ഗോവിന്ദന്‍. നിരാഹാര സമരം പോലും നടത്താന്‍ അനുവദിക്കുന്നില്ലെന്നും ഇതിന്റെ ഉത്തരവാദി കേരള മുഖ്യമന്ത്രി വി ഡി സതീശനാണെന്നും ഗോവിന്ദന്‍ ആരോപിച്ചു. ഈ വിഷയത്തില്‍ ശരിയായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കഴിയുന്നില്ല. നിഷേധാത്മക നിലകൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘കാട്ടാളത്ത പരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനോട് ജനങ്ങള്‍ വഴങ്ങില്ല. സമരപ്പന്തല്‍ പുനസ്ഥാപിച്ചത് സമര ചരിത്രത്തിലെ പുതിയ ഏടാണ്. വിഷയം സര്‍ക്കാര്‍ പരിഹരിക്കണം. സമരം അവര്‍ തന്നെ നടത്തും. അത് ആരും ഏറ്റെടുക്കേണ്ട കാര്യമില്ല. അവര്‍ക്ക് എല്ലാ പിന്തുണയുമുണ്ട്’. ഞങ്ങള്‍ ഭരിച്ചപ്പോള്‍ പ്രതിപക്ഷത്തിരുന്ന വി ഡി സതീശന്‍ ഇവരുടെ സമരത്തെ പറ്റി എന്തെല്ലാം പറഞ്ഞു. എന്നിട്ട് ഭരണം കിട്ടിയപ്പോള്‍ അതെല്ലാം നടപ്പിലായോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

സമരം ഇപ്പോഴാണല്ലോ. ഇപ്പോഴാണ് ആവശ്യങ്ങള്‍ പരിഹരിക്കേണ്ടത്. പണ്ട് എന്താണ് ചെയ്തതെന്ന് നോക്കിയിട്ട് കാര്യമില്ല. വര്‍ത്തമാനകാലമാണ് കാണേണ്ടത്. ഇപ്പോള്‍ എന്താണ് സര്‍ക്കാറിന് ചെയ്യാനുള്ളതെന്ന് നോക്കുകയും ആ പ്രശ്‌നം പരിഹരിക്കാനുള്ള നിലപാട് സ്വീകരിക്കുകയും വേണമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button