Kerala
കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം

കോഴിക്കോട് മുക്കം ഇരുവഞ്ഞിപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുക്കം കാരശ്ശേരി കക്കാട് മാളിയേക്കൽ കടവിന് സമീപമാണ് മൃതദേഹം ഒഴുകുന്ന നിലയിൽ കണ്ടെത്തിയത്. കക്കാട് മാളിയേക്കൽ അബൂബക്കർ ഹാജിയുടെ മകൻ മുൻഷിർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 26 വയസ് ആയിരുന്നു.
കുറച്ചുകാലമായി മുൻഷിർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. രണ്ട് ദിവസം മുൻപ് മുൻഷിറിനെ കാണാതായി. തുടർന്ന് ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെയോടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. മുക്കം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



