Kerala

മദ്യനയം; ബെവ്കോ ഔട്ട്‌ലെറ്റുകളുടെ മുഖച്ഛായ മാറ്റാൻ തീരുമാനം: വീര്യം കുറഞ്ഞ മദ്യം ഉടനില്ല

മദ്യ നയത്തിന്റെ കരട് എക്സൈസ് വകുപ്പ് ഇന്നോ നാളെയോ മുഖ്യമന്ത്രിക്ക് കൈമാറും. വീര്യം കുറഞ്ഞ മദ്യ വിൽപ്പനയിൽ തീരുമാനം ഉടനില്ല. ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കും. ബെവ്കോ ഔട്ട്‍ലറ്റുകളുടെ എണ്ണം കൂട്ടില്ല. ബെവ്കോ ഔട്ട്ലെറ്റുകളുടെ മുഖം മാറ്റും. ഏകീകരണ നീക്കം ആലോചനയിൽ. ഈ മാസം തന്നെ മദ്യനയം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് സർക്കാർ. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാനസൗകര്യങ്ങളിൽ വിമർശനങ്ങൾ ഉയർന്നു. ഇതടക്കം പരിഹരിക്കുന്നതാണ് പുതിയ മദ്യനയം.

വീര്യം കുറഞ്ഞ മദ്യം വിൽക്കേണ്ടതില്ല എന്നാണ് യുഡിഎഫ് തീരുമാനമെങ്കിൽ അതുമായി മുമ്പോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എക്‌സൈസ് കമ്മീഷണറായിരുന്ന സിറാം സാംബശിവ റാവുവാണ് മദ്യനയത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. ബാറുകളുടെ പ്രവർത്തന സമയം ക്രമീകരിക്കുക, ഹോർട്ടി വൈൻ, ഹോർട്ടി ലിക്കർ എന്നിവയുടെ ഉൽപ്പാദനത്തിനും വിതരണത്തിനും അനുമതി നൽകുക തുടങ്ങിയ നിർദ്ദേശങ്ങളും ഈ മദ്യനയത്തിന്റെ കരടിൽ ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. സാമൂഹിക ഉത്തരവാദിത്തതോടെയുള്ള മദ്യഉപഭോഗത്തിന്റെ സംസ്‌കാരം വളർത്തുകയും മയക്കുമരുന്ന് പൂർണമായി ഇല്ലാതാക്കുകയും ചെയ്യുമെന്നതാണ് തങ്ങളുടെ കാഴ്ചപ്പാടെന്ന് എക്സൈസ് മന്ത്രി എം ലിജു മുൻപ് പറ‍ഞ്ഞിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button